ചാവക്കാട്: ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇന്ന് രാവിലെ 9.35 ഓടെയായിരുന്നു അപകടം. പാലത്തിന്റെ ഫുട്പാത്തിനോട് ചേർന്ന് വീണു കിടക്കുകയായിരുന്ന ഇയാളെ വലപ്പാട് മണപ്പുറം ആംബുലൻസ് പ്രവർത്തകർ ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. പാലത്തിൽ കോൺക്രീറ്റ് അടർന്ന് രൂപപ്പെട്ട കുഴിയിൽ ചാടുന്നത് ഒഴിവാക്കുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക വിവരം.