Saturday, November 23, 2024

എസ്.എസ്.എഫ് കടപ്പുറം സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി; ടീം മുനക്കക്കടവിന് ഒന്നാം സ്ഥാനം

കടപ്പുറം: രണ്ടു ദിവസങ്ങളിലായി നീണ്ടു നിന്ന എസ്.എസ്എഫ് കടപ്പുറം സെക്ടർ സാഹിത്യോത്സവിന് മർഹും ഷാക്കിർ നഗറിൽ പരിസമാപ്തിയായി. 64 ഇനങ്ങളിലായി നടന്ന മൽസരങ്ങളിൽ പത്ത് യൂണിറ്റുകളിൽ നിന്നായി നൂറിൽപരം മത്സരാർത്ഥികൾ പങ്കെടുത്തു. ആവേശകരമായി നടന്ന പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ശിഹാബ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് കടപ്പുറം സർക്കിൾ പ്രസിഡന്റ് അൽത്താഫ് റഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹൈദ്രോസ് തങ്ങൾ വട്ടേക്കാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി.
328 പോയിന്റ് നേടി ടീം മുനക്കടവ് ഒന്നാം സ്ഥാനം നേടി. 287 പോയിന്റ് നേടിയ ടീം വട്ടേക്കാടിനാണ് രണ്ടാം സ്ഥാനം. ടീം ചേറ്റുവ 197 പോയിന്റുകൾ കരസ്ഥമാക്കി മൂന്നാം സ്ഥാനത്തെത്തി. കടപ്പുറം പഞ്ചായത്ത് പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. താഹിർ ചേറ്റുവ, അബ്ദുൽ അസീസ് ഫാളിലി, ആഷിഖ് മുനക്കകടവ്, നിസാമുദ്ദീൻ ഖാദിരി , മാസിൻ മുസ്‌ലിയാർ, നബീൽ മുസ്‌ലിയാർ, എ.കെ ഷാഹു എന്നിവർ സംസാരിച്ചു. അനസ് മൂന്നാംകല്ല് സ്വാഗതവും ആഷിഖ് മുനക്കകടവ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments