ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് എയർ കണ്ടീഷണർ നൽകി മണത്തല സ്വദേശി നാസർ ചാലിയത്ത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിലേക്കാണ് ചെയ്ത് ലണ്ടനിൽ ജോലി ചെയുന്ന നാസർ ചാലിയത്ത് എയർ കണ്ടീഷണർ നൽകിയത്. നാസർ ചാലിയത്തിന്റെ ഭാര്യ ഹസീന നാസർ, മകൻ സഫ്‌വാൻ എന്നിവർ ചേർന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന് എ.സി കൈമാറി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.ബി പ്രമീള അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ അജയ് കുമാർ, പ്രസന്ന രണദിവെ, എ.എച് അക്ബർ, ഡോ. ജോബിൻ, മാർട്ടിൻ, സിസ്റ്റർ സീന എന്നിവർ സംസാരിച്ചു.