Saturday, April 5, 2025

ഗുരുവായൂര്‍ ദേവസ്വം കംഫര്‍ട്ട് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല

ഗുരുവായൂര്‍: ദേവസ്വം കംഫര്‍ട്ട് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല. കിഴക്കെ നടയിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏകദേശം 60 വയസ് തോന്നിക്കുന്നയാളെ പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. ദേവസ്വം ആംബുലന്‍സില്‍ ദേവസ്വം മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചിരുന്നു. ആളെ തിരിച്ചറിയാത്തതിനാല്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ഗുരുവായൂർ ടെമ്പിള്‍ സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments