Friday, September 20, 2024

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഹന്ന മറിയത്തെ നെരൂദ കലാസാംസ്‌കാരിക വേദി അനുമോദിച്ചു

ചാവക്കാട്: ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഹന്ന മറിയത്തെ നെരൂദ കലാസാംസ്‌കാരിക വേദി അനുമോദിച്ചു. പെയിന്റിംഗ്, അമ്പതിൽ പരം വസ്തുക്കളെ തിരിച്ചറിഞ്ഞതിനും കൂടിയാണ് ഈ കൊച്ചു മിടുക്കി അവാർഡിന് അർഹമായത്. പുന്നയൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കാര്യാടത്ത് ഹാഷിം-സുമീറ എന്നിവരുടെ മകളാണ്. ക്ലബ്‌ രക്ഷധികാരി മജീദ് കടവന്തോട് മൊമെന്റോ നൽകി അനുമോദിച്ചു. ക്ലബ് പ്രസിഡന്റ്‌ ഹാഷിം, സെക്രട്ടറി ഷമീം, ക്ലബ് മെമ്പർമാരായ മുഹമ്മദ്‌ ഷാഫി, വിജുൻ, ഫഹീം, ഷഫീഖ്, സുഫൈർ, ജെദീർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments