Friday, September 20, 2024

പൂക്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു

ഗുരുവായൂർ: പൂക്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ എം.പി അനിഷ്മ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.എം ഷെഫീർ, സായ്നാഥൻ മാസ്റ്റർ, ഷൈലജ സുധൻ, കൗൺസിലർ ദീപാ ബാബു, സി.ഡി.എസ് ചെയർപേഴ്സൺ മോളി ജോയ് എന്നിവർ സംസാരിച്ചു , കൃഷി ഓഫീസർ കെ ഗംഗാദത്തൻ സ്വാഗതവും ദർശന പരമേശ്വരൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കർഷക സെമിനാറിൽ ബെറ്റ്സി ജോൺ മറീന ക്ലാസെടുത്തു. വിവിധ കർഷക സമിതി ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments