ഗുരുവായൂർ : ഗുരുവായൂരിൽ ശനിയാഴ്ച രാത്രി ഇടഞ്ഞ് തെക്കേനടയിൽ തളച്ചിരുന്ന കൊമ്പൻ ബാലറാമിനെ ആനയെ ആനത്താവളത്തിലേക്ക് കൊണ്ടു പോയി. കൊമ്പന്റെ പരാക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം പാപ്പാൻ തിരിച്ചെത്തിയാണ് ആനയെ കൊണ്ടുപോയത്. പരിക്കേറ്റ സുരേഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആനകോട്ടയിലേക്ക് ആനയെ മാറ്റാനുള്ള ശ്രമം ഞായറാഴ്ച രാത്രി 9.30ന് ആരംഭിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ 1.45 നാണ് ആണ് കൊമ്പൻ പാപ്പാന്മാർക്ക് വഴങ്ങിയത്.
കലി പൂണ്ട കൊമ്പൻ കയ്യിൽ കിട്ടിയതെല്ലാം എടുത്ത് പാപ്പാന്മാർക്ക് നേരെ എറിയുകയായിരുന്നു .താൽക്കാലിക ഷെഡ് തകർത്തതിനെ തുടർന്ന് അവിടെ കിടന്നിരുന്ന സ്റ്റീൽ പൈപ് എടുത്ത് എറിഞ്ഞപ്പോൾ വന്നു വീണത് തെക്കേ നടപന്തലിലെ കൂവള ചോട്ടിലായിരുന്നു . ബലാറമിന്റെ ചട്ടക്കാർക്ക് പുറമെ ഇടഞ്ഞ കൊമ്പന്മാരെ വരുതിയിലാക്കുന്നതിൽ വിദ്ഗനായ പാപ്പാൻ കെ വി സജീവ് , മറ്റ് ആനകളുടെ ചട്ടക്കാരായ ബേബി, ശ്രീനാഥ് തുടങ്ങിയ നിരവധി പാപ്പാന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് കൊമ്പനെ വരുതിയിലാക്കാൻ കഴിഞ്ഞത് പ്രദേശത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ച് ലൈറ്റുകൾ എല്ലാം അണച്ച ശേഷമാണ്കൊമ്പനെ മെരുക്കാൻതുടങ്ങിയത്. ഒടുവിൽ വരുതിയിലായ കൊമ്പനെ ലോറിയിൽ കയറ്റി ആനത്താവളത്തിലെത്തിച്ചു .
അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ , ജീവധനം ഉദ്യോഗസ്ഥരായ പ്രമോദ് കളരിക്കൽ, ലൈജുമോൾ എന്നിവർ സന്നിഹിതരായിരുന്നു ശനിയാഴ്‌ച രാത്രി അത്താഴ ശീവേലിയുടെ എഴുന്നള്ളിപ്പ് കഴിഞ്ഞു ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് എത്തിയ കൊമ്പൻ ബലറാം ഇടഞ്ഞ് ആനപ്പുറത്ത് ഉണ്ടായിരുന്ന പാപ്പാൻ സുരേഷിനെ കുടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചത് തുടർന്ന് ഒരു മണിക്കൂറോളം നടത്തിയ പരാക്രമത്തിന് ശേഷം പാപ്പാൻ കെ വി സജീവന്റെ നേതൃത്വത്തിൽ കാച്ചർ ബെൽറ്റ് ഇട്ട് കൊമ്പനെ തളക്കുകയായിരുന്നു.