Tuesday, September 17, 2024

കേച്ചേരിയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രികൻ മരിച്ചു; ബൈക്ക് യാത്രികന് പരിക്കേറ്റു

കുന്നംകുളം: കേച്ചേരിയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രികൻ മരിച്ചു. ബൈക്ക് യാത്രികന് പരിക്കേറ്റു. കാൽനട യാത്രികൻ പെരുമണ്ണ് സ്വദേശി കുന്നത്തുള്ളി വീട്ടിൽ ഹരിദാസ് ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ബൈക്ക് യാത്രികൻ എളവള്ളി സ്വദേശി പാരക്കാട്ട് വീട്ടിൽ സുരേഷിന്റെ മകൻ 22 വയസുള്ള ഷൈൻ പരിക്കുകളോടെ ആശുപത്രിയിലാണ്. കേച്ചേരി പെരുമണ്ണ് പാടം റോഡിലാണ് അപകടം. റോഡ് മുറിച്ചു നടക്കുകയായിരുന്ന ഹരിദാസനെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം വിട്ട് ബൈക്കിൽ നിന്നും ഷൈനും തെറിച്ചു വീണു. ഇരുവരെയും കേച്ചേരി ആകട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഹരിദാസൻ മരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments