Saturday, November 23, 2024

ഗുരുവായൂരിൽ ആന ഇടഞ്ഞു; പാപ്പനെ ആനപുറത്ത് നിന്ന് കുടഞ്ഞ് താഴെയിട്ട് ആക്രമിക്കാൻ ശ്രമിച്ച കൊമ്പൻ ക്ഷേത്രവളപ്പിലെ ഷെഡ് തകർത്തു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് കഴിഞ്ഞു പുറത്തിറങ്ങിയ ആനയിടഞ്ഞു. കൊമ്പൻ ബലറാം ആണ് ഇടഞ്ഞത്.

വീഡിയോ

അത്താഴ ശീവേലി കഴിഞ്ഞു രാത്രി പത്തുമണിയോടെ ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് എത്തിയ കൊമ്പൻ, പാപ്പാൻ സുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു. മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടമൊഴിവായി.

തുടർന്ന് തെക്കേ മുറ്റത്തുള്ള പാപ്പാന്മാരുടെ ഇരിപ്പിടത്തിനായി നിർമിച്ച താൽക്കാലിക ഷെഡ് ആന തകർത്തു.
മരങ്ങളും കുത്തിമറിച്ചിട്ടു. വിവരമറിഞ്ഞ് ആനക്കോട്ടയിൽ നിന്ന് കാച്ചർ ബെൽറ്റുമായി കൂടുതൽ പാപ്പാന്മാരെ ഒരു മണിക്കൂറിനൊടുവിൽ ആനയെ വരുതിയിലാക്കി. ഇതിനിടെ ബലറാമിന്റെ ചട്ടക്കാരനായ സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് ആശുപത്രിയയിൽ നിന്ന് വന്നതിന് ശേഷമേ ആനയെ സ്ഥലത്ത് നിന്ന് മാറ്റാൻ കഴിയുകയുള്ളു. വിവരമറിഞ്ഞ് അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ക്ഷേത്രം ഡി.എ മനോജ്, ജീവധനം വിഭാഗത്തിലെ ഉദ്യോഗസ്ഥരായ പ്രമോദ്, രാധാകൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി. ടെമ്പിൾ പോലീസ് എസ്.എച്ച്.ഒ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസെത്തി ഭക്തരെ ക്ഷേത്ര നടയിൽ നിന്ന് ഒഴിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments