ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മോറോലേർണിംഗ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. എം.വി ഷമീർ, എ.എൻ പ്രമോദ് എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. തുടർന്ന് ബോധന പഠന രീതി ശാസ്ത്രത്തെക്കുറിച്ചുള്ള ക്ലാസിന്റെ ഉൽഘാടനം ആരിഫ ബഷീർ നിർവഹിച്ചു. കുട്ടികളിലെ പഠന വൈകല്യം എങ്ങിനെ കണ്ടെത്താം എന്ന വിഷയം ബഷീർ ചാവക്കാട് അവതരിപ്പിച്ചു. സ്മിതാ പ്രമോദ്, ആദിത്യ കൃഷണ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സംഗീത് സന്തോഷ് നന്ദിയും പറഞ്ഞു.