Friday, September 20, 2024

ലോക ലഹരിവിരുദ്ധ ദിനത്തിൽ സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ലോക ലഹരിവിരുദ്ധ ദിനത്തിൽ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. തൃശൂർ നെഹ്റു യുവകേന്ദ്ര ചാവക്കാട് ബ്ലോക്ക് വളണ്ടിയർ ഫസ്ന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാർഡ് മെമ്പർ പി.എസ്.അലി മുഖ്യാതിഥിയായി.
അബ്ദുസമദ് വാലിയിൽ, വി.കെ. യൂസഫ്, സി.എം. ഗഫൂർ, ദിവാകരൻ പനന്തറ, വി.മുഹമ്മദാലി, ഹഫ്സത്ത്, ലത സുരൻ, രമ്യ, പ്രസീത, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്ക് ജമാൽ, അസ്‌ലം തെങ്ങിൽ, കെബീർ ചാലിൽ, മുസ്തഫ പുതുപറമ്പിൽ, ബക്കർ ചെറുനംമ്പി, മൊയ്തീൻകോയ, നഫീദ് ഐനിക്കൽ, താനിഫ്, ഷിബിലി, വാസന്തി, മുർഷിദ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments