Friday, December 26, 2025

ഫ്യൂച്ചർ കലാംസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ചാവക്കാട് സ്വദേശിനി ബിജി ജോയ്

ചാവക്കാട്: ഒരു മണിക്കൂർ 10 മിനിറ്റ് കൊണ്ട് ഫാന്റസി മേക്കപ്പ് പൂർത്തിയാക്കി ഫ്യൂച്ചർ കലാംസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ചാവക്കാട് സ്വദേശിനി ബിജി ജോയ്. മമ്മിയൂർ തരകൻ വീട്ടിൽ ജോയിയുടെ ഭാര്യ ബിജിയാണ് സൗന്ദര്യ രംഗത്ത് നേട്ടം കൈവരിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരളത്തിൽ നിന്ന് 50 പേർ പങ്കെടുത്തിരുന്നു. ബിജി ജോയ് സ്വന്തമായി മമ്മിയൂരിൽ ഹെവൻസ് ബ്രൈഡൽ സ്റ്റുഡിയോ എന്ന പേരിൽ ബ്യൂട്ടിപാർലറും നടത്തുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments