പുന്നയൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കുരഞ്ഞിയൂർ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മുഴുവൻ വിഷയങ്ങളിലും എ- പ്ലസ് നേടിയ കണക്കു മുറ്റത്ത് അമീന അഷറഫിന് പുന്നയൂർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ജെസ്ന ഷെജീർ ഉപഹാരം നൽകി. കോൺഗ്രസ്സ് നേതാക്കളായ ഐ.പി രാജേന്ദ്രൻ, ജലീൽ വലിയകത്ത്, വേണു ഇട്ടോക്കോട്ട്, അലിമോൻ ഹാജി കണക്കുമുറ്റത്ത് എന്നിവർ പങ്കെടുത്തു.