Friday, April 4, 2025

കണ്ടാണശ്ശേരി നാൽക്കവലയിൽ തെങ്ങുകയറുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ഗുരുവായൂർ: കണ്ടാണശ്ശേരി നാൽക്കവലയിൽ തെങ്ങുകയറുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ടാണശ്ശേരി സ്വദേശി കോട്ടയിൽ 60 വയസുള്ള  ദിവാകരനാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. തെങ്ങുകയറുന്നതിനിടെ തൊട്ടടുത്തു കൂടി കടന്നുപോയിരുന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നുവത്രേ. തെങ്ങില്‍ നിന്നും താഴേക്ക് വീണ ദിവാകരനെ ആക്ട്‌സ് ഗുരുവായൂര്‍ ബ്രാഞ്ചില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുവായൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സുജാതയാണ് ഭാര്യ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments