Saturday, June 28, 2025

പി.ഡി.പി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: പി.ഡി.പി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുനിസിപ്പൽ തല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് ഖാൻ നിർവഹിച്ചു. തുടർന്ന് മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. ഫിറോസ് പാലക്കൽ, കെരീം വലിയകത്ത്, ആർ.വി അലി, നാസർ സിദ്ദീഖ് പള്ളി, ഹൈദ്രസ് സിദ്ദീഖ് പള്ളി, കബീർ പുന്ന, ഹരിദാസ് ചാവക്കാട്, ഷംസു പുന്ന തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments