Saturday, October 5, 2024

സാമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ സി.പി.എം നേതാവ് പാവറട്ടറിയിൽ അറസ്റ്റിൽ

പാവറട്ടി: സാമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ സി.പി.എം നേതാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും സി.പി.എം നേതാവുമായ പാടൂർ ഇടിയഞ്ചിറ തോണി പുരക്കൽ സുരേന്ദ്രനാണ് അറസ്റ്റിലായത് . 153 A പ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇസ്ലാമിന്റെയും പ്രവാചകന്റെയും പേരിൽ അശ്ലീലവും നുണയും വിദ്വേഷവും നിറഞ്ഞ പേരിൽ മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇയാൾ ഷെയർ ചെയ്തിരുന്നു. ഇതോടെ പോപുലർ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മിറ്റി   സുരേന്ദ്രനെതിരെ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ഇന്നലെ രാത്രി സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments