Friday, September 20, 2024

ചാവക്കാട് ആശ്രയ മെഡി-ഐഡ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സമർപ്പണം നടന്നു

ചാവക്കാട്: ആശ്രയ മെഡി-ഐഡ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സമർപ്പണം ഇന്ന് നടന്നു. എൻ.കെ അക്ബർ എം.എൽ എ ആശ്രയ മെഡി-ഐഡ് ചെയർമാൻ ശംസുദ്ധീന് താക്കോൽ നൽകി ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ എം.കെ അസ്‌ലം ഫ്ലാഗ് ഓഫ്‌ കർമ്മം നിർവഹിച്ചു. ആശ്രയ ചെയർമാൻ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, ആശ്രയ രക്ഷാധികാരി ബഷീർ അൽ അൻസാരി, സാംസ്‌കാരിക പ്രവർത്തകൻ ഫിറോസ് തൈപറമ്പിൽ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ്‌ സി.ആർ ഹനീഫ എന്നിവർ സംസാരിച്ചു. ആശ്രയ സെക്രട്ടറി റസാക്ക് ആലുംപടി സ്വാഗതവും പി.കെ അക്ബർ. നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments