Friday, November 22, 2024

എടക്കഴിയൂർ നാലാംകല്ല് മുതൽ ചാവക്കാട് മണത്തല വരെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ നടന്നത് 150 അപകടങ്ങൾ; പൊലിഞ്ഞത് 18 ജീവനുകൾ; കണ്ണ് തുറക്കാതെ അധികൃതർ

ചാവക്കാട്: എടക്കഴിയൂർ നാലാംകല്ല് മുതൽ ചാവക്കാട് മണത്തല പള്ളി വരെ അഞ്ചു കിലോമീറ്ററിനുള്ളിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ നടന്നത് 150 അപകടങ്ങളും പൊലിഞ്ഞത് 18 ജീവനുകളും. പൊതു പ്രവർത്തകൻ സി സാദിഖ് അലിക്ക്  ചാവക്കാട് പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരാവകാശത്തിലാണ് ഞെട്ടിക്കുന്ന ഈ കണക്കുള്ളത്. ദിനംപ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്. ദേശീയ പാതയിൽ കൂടുതൽ ക്യാമറകളും അമിതവേഗത നിയന്ത്രിക്കാനുള്ള നടപടികളും മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടത്തുന്നതിന് വേണ്ടിയുള്ള  പരിശോധനയും കർശമാക്കാത്തതും ഡിവൈഡറുകൾ സ്ഥാപിക്കാത്തതും കൊണ്ടാണ്  ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കുന്നതെന്ന് കാട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നതായി സാദിക്കലി സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. തുടർന്ന് കളക്ടറുടെ ഓഫീസിൽ നിന്ന് തുടർ നടപടികൾക്കായി സിറ്റി പോലീസ് കമ്മീഷ്ണർക്ക്  നിർദേശം നൽകിയെങ്കിലും നാളിത് വരെയായിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് സാദിക്കലി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments