Friday, September 20, 2024

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പ്: പ്രവാസി മലയാളിക്ക് ഏഴര കോടി സമ്മാനം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴര കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് സിയില്‍ നടന്ന നറുക്കെടുപ്പിലാണ് തിരുവനന്തപുരം സ്വദേശി റിയാസ് കമാലുദ്ദീന്‍ വിജയിയായത്.

അബുദാബിയില്‍ താമസിക്കുന്ന 50കാരനായ റിയാസ്, മേയ് 27ന് വാങ്ങിയ 4330 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ സീരീസ് 391 നറുക്കെടുപ്പില്‍ വിജയിച്ചത്. കഴിഞ്ഞ  15 വര്‍ഷങ്ങളായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുക്കുന്ന റിയാസ് സമ്മാനാര്‍ഹമായ ടിക്കറ്റ് ആറ് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് വാങ്ങിയത്. 25 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന ഇദ്ദേഹം ഒരു ഏവിയേഷന്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. 

15 വര്‍ഷമായി ഭാഗ്യപരീക്ഷണം നടത്തുകയാണെന്നും ഒടുവില്‍ വിജയിച്ചതിന് ദൈവത്തിനും ദുബൈ ഡ്യൂട്ടി ഫ്രീയ്ക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. 1999ല്‍ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്‍ തുടങ്ങിയത്് മുതല്‍ ഒന്നാം സമ്മാനം നേടുന്ന 191-ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments