അന്തിക്കാട്: കിഴുപ്പിള്ളിക്കരയിൽ മുത്തശ്ശിയും ഏഴു വയസുകാരനും വീട്ടു കിണറ്റിൽ മരിച്ച നിലയിൽ. കിഴുപ്പിള്ളിക്കര പണിക്കശ്ശേരി അജയൻ ഭാര്യ അംബികയും (55) കൊച്ചു മകൻ ആദിഷ്ദേവ് (7) എന്നിവറുടെ മൃതദേഹങ്ങളാണ് വാടകക്ക് താമസിക്കുന്ന വീട്ടുവളപ്പിലെ കിണറ്റിൽ ഇന്ന് കണ്ടെത്തിയത്. അംബികയുടെ മകൻ അനുവിന്റെ മകൻ ആണ് ആദിഷ് ദേവ്. രണ്ട് തവണ മറ്റൊരാളുമായി പോയ അമ്മ മകനെ വീട്ടിൽ ഉപേക്ഷിച്ച് തിരുവനന്തപുരത്തുള്ള മൂന്നാമത്തെ ആളുടെ കൂടെയും പോയപ്പോൾ കുട്ടിയെ അച്ഛനും ഉപേക്ഷിച്ചു. ഇതോടെ കുട്ടി അപ്പൂപ്പനും അമ്മൂമക്കും ഒപ്പം കഴിയുകയായിരുന്നു. അപ്പൂപ്പൻ രാവിലെ പണിക്ക് പോയതായിരുന്നു. കൊച്ചു മകനുമായി അംബിക കിണറ്റിൽ ചാടിയതാണെന്നു കരുതുന്നു. ഇവർ എഴുതി വെച്ചതെന്ന് കരുതുന്ന കത്ത് കണ്ടു കിട്ടിയിട്ടുണ്ട്.