ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിങ്ങപ്പുറം സി.പി.ഐ വെസ്റ്റ് ബ്രാഞ്ചും എ.ഐ.വൈ.എഫ് വെസ്റ്റ് യൂണിറ്റും സംയുക്തമായി ഇന്ന് പരിസ്ഥിതി ദിന ബോധൽവത്കരണ റാലിയും ഓർമ മരത്തൈകൾ നടലും സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ 26ാം വാർഡ് കൗൺസിലർ സുബിത സുധീർ, സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സന്ദീപ് ചന്ദ്രൻ, എ.ഐ.വൈ.എഫ് പൂക്കോട് മേഖല പ്രസിഡന്റ് വിവേക് വിനോദ്, എ.ഐ.വൈ.എഫ് ഇരിങ്ങപ്പുറം വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു മോഹൻദാസ്, മഹിളാ സംഘം പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി. വാർഡിലെ കാനകളും റോഡിന്റെ ഇരു വശങ്ങളും പ്രവർത്തകർ വൃത്തിയാക്കി.