ഗുരുവായൂർ: മഴക്കാല പൂർവ്വ പ്രതിരോധ ശുചീകരണ പ്രവത്തനങ്ങളുടെ ഭാഗമായി ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ ഏഴിന് ഉച്ചതിരിഞ്ഞ് 3 മണി മുതൽ വൈകീട്ട് 6 മണി വരെ ഗുരുവായൂർ നഗരസഭാ പ്രദേശത്തെ ഹോട്ടലുകൾ അടച്ചിട്ട് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്ന് വേണ്ടി ശുചിത്വ ഹർത്താൽ ആചരിക്കാൻ തീരുമാനം. ഇന്ന് ചേർന്ന കേരള ഹോട്ടൽ ആന്റ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് യോഗത്തിലാണ് തീരുമാനം. ഗുരുവായൂർ നഗരസഭാ പരിധിയിലെ കെ.എച്ച്.ആർ.എ അംഗമായിട്ടുള്ള എല്ലാ ഭക്ഷണ വിതരണ സ്ഥാപനങ്ങളും സ്ഥാപനങ്ങൾ അടച്ചിട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവും
പ്രസിഡന്റ് ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ ലോക് നാഥ്, എൻ.കെ രാമകൃഷ്ണൻ, സി ബിജുലാൽ, ജി.കെ പ്രകാശ്, ടി.കെ ഫാറൂഖ്, സുരേഷ് കുറുപ്പ് എന്നിവർ സംസാരിച്ചു.