Friday, September 20, 2024

തൃക്കാക്കരയിലെ യുഡിഎഫ് വിജയം: മധുരം നൽകി ഗുരുവായൂരിൽ യു.ഡി.എഫ് ആഹ്ലാദം

ഗുരുവായൂർ: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഗുരുവായൂരിൽ യു.ഡി.എഫ് പ്രവർത്തകർ മധുരപലഹാരം വിതരണം ചെയ്തു. ഗുരുവായൂർ നഗരസഭയിലും കിഴക്കെ നടയിലെ മഞ്ജുളാൽ പരിസരത്തുമാണ് മധുരം വിതരണം ചെയ്തത്. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർമാരായ കെ.പി.എ റഷീദ്, വി.കെ സുജിത്ത്, അജിത അജിത്ത്, കെ.എം.സി.എസ്.എ ഭാരവാഹികളായ വി.കെ ജോസഫ്, വി.കെ സുരേഷ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments