പുന്നയൂർ: പഞ്ചായത്ത് 19-ാം വാർഡ് 50ാം നമ്പർ അംഗൻവാടിയിലേക്ക് ബ്രൈറ്റ് പ്ലാസ്റ്റിക് അജ്മാൻ ‘ഡിഷ്’ കൈമാറി. ആർ.പി ബഷീർ പരിപാടി ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ സുബൈദ പുളിക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ സലീം കുന്നമ്പത്ത്, ഹാഷിം ബദർപള്ളി, ഷുഹൈബ്, സൈതാലി കണ്ടാണത്ത് തുടങ്ങിയവർ സംസാരിച്ചു. വർക്കർ പ്രസീദ സ്വാഗതവും അംബിക നന്ദിയും പറഞ്ഞു. നന്ദി പറഞ്ഞു. വെൽഫയർ കമ്മിറ്റി അംഗങ്ങളും കുട്ടികളും രക്ഷിതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.

