Friday, September 20, 2024

മന്ദലാംകുന്ന് കിണർ വെസ്റ്റ്‌ എട്ടാം നമ്പർ അംഗൻവാടി പ്രവേശനോത്സവം നടന്നു

പുന്നയൂർക്കുളം: മന്ദലാംകുന്ന് കിണർ വെസ്റ്റ്‌
എട്ടാം നമ്പർ അംഗൻവാടി
പ്രവേശനോത്സവം ഇന്ന് നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം മന്ദലാംകുന്ന് മുഹമ്മദുണ്ണി ഉദ്ഘാടനം നിർവഹിച്ചു. അംഗൻവാടി വർക്കർ സുനിത രാജു അധ്യക്ഷത വഹിച്ചു. ഗ്രാമസ്വരം സാംസ്കാരിക സമിതി സെക്രട്ടറി മിഥിലാജ്, എം.എം ഫൈസൽ എന്നിവർ സ്കൂൾ പ്രവേശനം നടത്തുന്ന കുട്ടികൾകൾക്ക് പ്രീ സ്കൂൾ കിറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സി.ഡി.എസ് അംഗം സാബിറ ബീരാൻ  സംസാരിച്ചു. പഠന കിറ്റ് വിതരണം അങ്കണവാടി വെൽഫെയർ കമ്മിറ്റി കൺവീനർ മജീദ് തെക്കേകാട്ടിൽ, കമ്മിറ്റി അംഗങ്ങളായ കെ.എം സമദ്, ടി.എം ഷൗക്കത്ത് എന്നിവർ നിർവഹിച്ചു. അങ്കണവാടി ഹെൽപ്പർ മാധവി നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments