Friday, September 20, 2024

മുഹമ്മദൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി

കടപ്പുറം: കടപ്പുറം 16ാം വാർഡ് അംഗൻവാടിയിലേക്ക് മുഹമ്മദൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്രിയ മുസ്താഖലിലിയും വാർഡ് മെമ്പർ സുനിത പ്രസാദും ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് മെമ്പർമാരായ സാദിഖ്, അജീബ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും റാലിയും നടന്നു. അംഗൻവാടി അധ്യാപകർ, ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments