Friday, November 22, 2024

ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണ്ണ കവർച്ച: പ്രതി പിടിയിൽ

ഗുരുവായൂർ: തമ്പുരാൻ പടിയിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർച്ച ചെയ്ത കേസിൽ ഒരാൾ പിടിയിൽ. തമിഴ്നാട് തൃശിനാപ്പിള്ളി കാമരാജ് നഗർ സ്വദേശി ധർമരാജ് (രാജ് -26 ) ആണ് അറസ്റ്റിലായത്. ന്യൂഡൽഹിയിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. സ്വർണ വ്യാപാരി കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ 12ന് രാത്രിയിലാണ് കവർച്ച. ബാലനും ഭാര്യയും സിനിമ കാണാൻ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. ഡ്രൈവർ ബിജുവും ഇവരോടൊപ്പം ഉണ്ടായിരുന്നു. തിരിച്ചെത്തിയപ്പോൾ മുകളിലത്തെ നിലയിലെ വാതിൽ പൂട്ടു തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്. ബാലനും ഭാര്യയും 5 വർഷമായി ഗുരുവായൂരിലാണ് താമസം. അതിന് മുൻപ് വർഷങ്ങളോളം അജ്‌മാനിൽ ബിസിനസ് നടത്തി വരികയായിരുന്നു. തൊപ്പി വെച്ച ഒരാൾ നടക്കുന്നത് വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. എന്നാൽ മുഖം വ്യക്തമായിരുന്നില്ല. വിവര ശേഖരണത്തിനായി പോലീസ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments