Friday, September 20, 2024

ഗുരുവായൂർ നഗരസഭ 28ാം വാർഡിൽ വിദ്യാരംഭം 2022 ൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 28ാം വാർഡിൽ നഴ്സറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള 200 ഓളം വിദ്യാർത്ഥികൾക്ക് വിദ്യാരംഭം 2022 ൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ വെറ്റിനറി ഹാളിൽ ഇന്ന് നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭ മുൻ ചെയർമാൻ ടി.ടി ശിവദാസ് മുഖ്യാതിഥിയായി. സംഘാടക സമിതി ചെയർമാൻ ഹരിതം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ വിശാൽ ഗോപാലകൃഷ്ണൻ സ്വാഗതവും ട്രഷറർ മനയത്ത് ശശിധരൻ നന്ദിയും പറഞ്ഞു. സോപാന സംഗീത ഗായകനും ഗിന്നസ് റെക്കോർഡ് ജേതാവുമായ ജ്യോതി ദാസ് കൂടത്തിങ്കൽ, സംസ്ഥാന മാതൃക അംഗൻവാടി അദ്ധ്യാപിക അവാർഡ് ജേതാവ് അയ്യപ്പത്ത് സരസ്വതി ടീച്ചർ, ഉണ്ണി വാറണാട്ട്, കെ.പി സുന്ദരൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments