ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളി കുളത്തിൽ കുളിക്കാനിറങ്ങിയ അപകടത്തിൽ പെട്ട കുട്ടികളിൽ ഒരാൾ മരിച്ചു. ആറങ്ങാടി പുളിഞ്ചോട് സ്വദേശി പുതുവീട്ടിൽ ഹിദായത്തുള്ളയുടെ മകൻ 15 വയസുള്ള ഇർഫാൻ ആണ് മരിച്ചത്.
കമർദിയാൻ വീട്ടിൽ റഷീദിന്റെ മകൻ 15 വയസുള്ള റിസ്വാനുമൊത്താണ് ഇർഫാൻ കുളിക്കാനിറങ്ങിയത്. രണ്ടു പേരും താഴ്ചയുള്ള ഭാഗത്ത് മുങ്ങിയതോടെ അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് രണ്ടു പേരേയും കരക്കെത്തിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. തുടർന്ന് രണ്ടു പേരേയും അഞ്ചങ്ങാടി പി.എം മൊയ്തീൻ ഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇർഫാനെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.