Sunday, February 22, 2026

കടപ്പുറം തൊട്ടാപ്പിൽ കോയമ്മ തങ്ങൾ സ്മാരക ഹിഫ്ള് കോളേജ് ഉദ്ഘാടനം ചെയ്തു

കടപ്പുറം: തൊട്ടാപ്പ് ഫോക്കസ് ഇസ്ലാമിക് ഇംഗ്ലീഷ് സ്ക്കൂൾ കാമ്പസിൽ ദേശമംഗലം  അജ്മീർ ഖാജാ എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ കീഴിൽ ആരംഭിച്ച സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ സ്മാരക ഹിഫ്ള് കോളേജിന്റെ ഉദ്ഘാടനം ഇന്ന് നടന്നു. സയ്യിദ് ജലാലുദ്ധീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഉസ്താദ് താജുദ്ധീൻ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ച് കുട്ടികൾക്കാണ് ഖുർആൻ മനപാഠമാക്കുവാൻ പ്രവേശനം നൽകിയിട്ടുള്ളത്. ഇ.പി സുലൈമാൻ ഹാജി, തെക്കരകത്ത് കരീം ഹാജി, ബി കൊച്ചു തങ്ങൾ, പി.വി ഉമ്മർകുഞ്ഞി, സി.എസ് മുഹമ്മദുണ്ണി, കെ.കെ അബൂബക്കർ ഹാജി, ഇല്യാസ് അഹ്സനി, സുലൈമാൻ ഹാജി ദേശമംഗലം, വി.കെ കുഞ്ഞാലു ഹാജി, വി.പി ബക്കർ ഹാജി, സുബൈർ തങ്ങൾ, പി.കെ അലിക്കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments