Friday, September 20, 2024

ബാലസംഘം മാണിക്കത്തുപടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ബാലോത്സവം- 2022 സംഘടിപ്പിച്ചു

ഗുരുവായൂർ: ബാലസംഘം മാണിക്കത്തുപടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ബാലോത്സവം- 2022 സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ സി.ഡി.എസ് 1 ചെയർപേഴ്സൺ അമ്പിളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.


കുട്ടികളുടെ കായിക മത്സരങ്ങൾ വാർഡ് കൗൺസിലർ പി.വി മധു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ മുൻ ചെയർപേഴ്സൺ വി.എസ് രേവതി, ദേവസ്വം ഡെപ്യൂട്ടി അഡ്മിസ്ട്രേറ്റർ ശങ്കർ ചങ്കലത്ത്, എഴുത്തുകാരൻ മുണ്ടറക്കോട് ചന്ദ്രശേഖരൻ, ബാലസംഘം യൂണിറ്റ് സെക്രട്ടറി നക്ഷത്ര പി മനോജ്, പ്രസിഡൻ്റ് അഭിജീത്ത് രാജ്, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ശരത്ത് എം എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.കെ സുകേഷ് സ്വാഗതവും സംഘാടക സമിതി കോഡിനേറ്റർ കെ.ആർ ബാഹുലേയൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments