Friday, September 20, 2024

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്നു മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കരണം ഇങ്ങനെ

ചാവക്കാട്: ചാവക്കാട് നഗരത്തിൽ വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിലവിലെ ഗതാഗത സംവിധാനം പഠന വിധേയമാക്കി സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് ക്രമീകരണ സമിതി താഴെ പറയും പ്രകാരം  പരിഷ്കാരങ്ങൾ 01.06.2022 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.

1. ചാവക്കാട് മെയിന്‍ ജംഗഷനില്‍ നിന്നും തുടങ്ങി ഏനാമാവ് റോഡിലൂടെ  പൊന്നറ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് തെക്കേ ബൈപാസ് വഴി ചേറ്റുവ റോഡിലൂടെ ചാവക്കാട് മെയിന്‍ ജംഗ്ഷന്‍ വരെയുള്ള റോഡ് വണ്‍വേ ആക്കുന്നതിന് തീരുമാനിച്ചു.
2. പൊന്നാനി ഭാഗത്തു  നിന്നും എറണാകുളം ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ചാവക്കാട് സെന്‍ററില്‍ നിന്നും ചാവക്കാട് ഏനാമാവ് റോഡിലൂടെ വന്ന് പൊന്നറ ജംഗ്ഷനില്‍ നിന്നും  വലത്തോട്ട് തിരിഞ്ഞ് തെക്കേ ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് തിരിഞ്ഞ് പോകേണ്ടതും പൊന്നാനി ഭാഗത്തുനിന്നും കുന്നംകുളം, ഗുരുവായൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നിലവിലെ സ്ഥിതി തുടരേണ്ടതുമാണ് (ഫ്രീ ലെഫ്റ്റ്).
3. എം.ആര്‍.രാമന്‍ സ്കൂള്‍ മുതല്‍ വഞ്ചിക്കടവ് റോഡ് വരെ ഇരുചക്ര,മുച്ചക്ര വാഹനങ്ങള്‍ക്ക് ഇരുവശത്തേക്കും യാത്ര അനുവദിക്കുന്നതാണ്. മറ്റു വാഹനങ്ങള്‍ക്ക് നിലവിലെ വണ്‍വേ സംവിധാനം തുടരും(ചാവക്കാട് സെന്‍റര്‍ മുതല്‍ എം.ആര്‍ രാമന്‍ സ്കൂള്‍ വരെ).
4. ഏനാമാവ് റോഡില്‍ നിന്നും വരുന്ന എല്ലാ വാഹനങ്ങളും പൊന്നറ ജംഗ്ഷനില്‍ നിന്ന് ഇടത് തിരിഞ്ഞ്  തെക്കേ ബൈബാസ് വഴി പോകേണ്ടതും ബസ്സുകള്‍ സ്റ്റാന്‍റില്‍ പ്രവേശിച്ച് തെക്കേ ബൈപാസ് വഴി പോകേണ്ടതുമാണ്.
5. എറണാകുളം ഭാഗത്തുനിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങള്‍ ചാവക്കാട് സെന്‍ററില്‍ പ്രവേശിച്ച് യാത്ര തുടരേണ്ടതും  ബസ്സുകള്‍ ചാവക്കാട് സെന്‍ററില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ഏനാമാവ് റോഡിലൂടെ  ബസ് സ്റ്റാന്‍റില്‍ പ്രവേശിച്ച് തെക്കേ ബൈപാസ്സ് വഴി മെയിന്‍ ജംഗഷനില്‍ എത്തേണ്ടതാണ്.തെക്കേ ബൈപാസ്സില്‍ ബസ്സുകള്‍ക്ക്  സ്റ്റോപ്പ് അനുവദിക്കുന്നതല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments