Wednesday, September 17, 2025

പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം കഠിന തടവ്

കൊടുങ്ങല്ലൂർ: മേത്തലയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം കഠിന തടവ് ശിക്ഷ. മേത്തല സ്വദേശി പ്രദീപിനെ ആണ് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിന് പുറമെ 12 വർഷം കഠിന തടവും അനുഭവിക്കണം. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തൃശൂർ പോക്സോ കോടതിയായ തൃശൂർ ഒന്നാം അഡീഷണൽ കോടതി ജില്ലാ ജഡ്ജ് പി.എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്.
14 കാരിയായ മകളെയാണ് ഇയാൾ ലൈംഗികമായി ആക്രമിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. ലിജി മധു ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments