തൃശൂർ: തൃശൂർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അമ്പതോളം വിദ്യാർത്ഥികൾക്ക് രോഗലക്ഷണം ഉള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 15ന് കോളേജിൽ ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. ഹോസ്റ്റലിലെ നിരവധി വിദ്യാർഥികൾക്ക് വയറിളക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഷിഗെല്ല സ്ഥിരീകരിച്ചതോടെ കോളേജിൽ നടന്ന് വന്ന കലോത്സവം മാറ്റി വെച്ചതായി കോളേജ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് വയറിളക്കം ഉണ്ടായതിനെ തുടർന്ന് കോളേജിന് സമീപമുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചിലർ പരിശോധന നടത്തിയിരുന്നു.