ഗുരുവായൂർ: തിരുവെങ്കിടം ക്ഷേത്രത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്ക്. തിരുവെങ്കിടം തരകൻ വീട്ടിൽ 38 വയസുള്ള ലെവിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.30ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.