ചാവക്കാട്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 31ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മമ്മിയൂർ സെന്ററിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.വി ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സൈസൺ മാറോക്കി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ്, കോൺഗ്രസ് നേതാക്കളായ ഷോബി ഫ്രാൻസിസ്, വർഗീസ് പനക്കൽ, ജെയ്സൺ ജോർജ് എന്നിവർ സംസാരിച്ചു.