Friday, September 20, 2024

ഒരുമനയൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഒന്നര വയസ്സുകാരനടക്കം രണ്ടു പേർക്ക് പരിക്ക്; നായയുടെ ആക്രമണം ഭയന്ന് ഓടിയ മറ്റൊരു സ്ത്രീക്ക് വീണ് പരിക്കേറ്റു

ചാവക്കാട്: ഒരുമനയൂർ നോർത്ത് കണ്ണിക്കുത്തി കിഴക്ക് തെരുവ് നായയുടെ ആക്രമണത്തിൽ ഒന്നര വയസ്സുകാരനടക്കം രണ്ടു പേർക്ക് പരിക്കേറ്റു. നായയുടെ ആക്രമണം ഭയന്ന് ഓടിയ മറ്റൊരു സ്ത്രീക്ക് വീണ് പരിക്കേറ്റു. രായം മരക്കാർ ജിഷാദിന്റെ മകൻ ഒന്നര വയസുള്ള അബൂ താഹിർ, തോട്ടു പുറത്ത് സുന്ദരന്റെ ഭാര്യ ബിന്ദു എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അബൂ താഹിറിന് നായയുടെ കടിയേറ്റത്. ചാവക്കാട് സ്വദേശിനി ബിന്ദുവിനാണ് വീണു പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. ചെവിയുടെ ഭാഗത്താണ് കടിയേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ചാവക്കാട് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിൽസ നൽകി. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

RELATED ARTICLES
- Advertisment -

Most Popular

Recent Comments