Saturday, November 23, 2024

ഡൽഹിയില്‍ മെട്രോസ്റ്റേഷനു സമീപം മൂന്നു നില കെട്ടിടത്തിൽ തീപിടിത്തം, 26 മരണം

ഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മൂന്നു നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 26 മരണം. മുപ്പതിലേറെപ്പേർക്ക് സാരമായി പൊള്ളലേറ്റു. ഒരു നില ഇനിയും തിരയാനുണ്ടെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും പൊലീസ് പറഞ്ഞു. ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലാണ് അപകടം നടന്നത്. ഇതുവരെ അറുപതിലേറെ പേരെയാണു രക്ഷപെടുത്തിയത്. കെട്ടിടം പൂർണമായി കത്തിനശിച്ചതായി അപകട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നു. കമ്പനികൾക്ക് ഓഫിസ് സ്ഥാപിക്കാൻ വാടകയ്ക്കു നൽകിയിരുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്. കെട്ടിടം തീ പിടിച്ചതിനെ തുടർന്ന് നിരവധിയാളുകൾ ചാടി രക്ഷപെട്ടതായും അവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുഃഖം രേഖപ്പെടുത്തി. തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ സഹായം നൽകും. അപകടത്തിൽ പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments