തൃശൂർ: തൃശൂർ പൂരത്തിന്റെ ഭാഗമായി ഇന്ന് നടക്കേണ്ടിയിരുന്ന വെടിക്കെട്ട് വീണ്ടും മാറ്റി. വൈകീട്ട് ഏഴിന് പൊട്ടിക്കാനായിരുന്നു തീരുമാനമെങ്കിലും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് മാറ്റി വെക്കാൻ ധാരണയായത്. ദേവസ്വം ഭാരവാഹികളും കളക്ടറും
കമ്മീഷണറും സ്ഥലത്ത് പരിശോധന നടത്തി. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ട പൂരം വെടിക്കെട്ട് മഴ കാരണം വൈകിട്ട് ഏഴ് മണിയിലേക്ക് മാറ്റിയതായിരുന്നു. പകല്‍പൂരവും അനുബന്ധ ചടങ്ങുകളും വെടിക്കെട്ടും മഴയില്ലാത്തതിനാൽ തടസങ്ങളില്ലാതെ നടന്നു. വൈകുന്നേരത്തോടെ തൃശൂർ നഗരത്തിൽ മഴ ആരംഭിച്ചു. ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് ആലോചിക്കുന്നത്. കളക്ടറും ദേവസ്വം ഭാരവാഹികളും കമ്മീഷണറും ചർച്ച നടത്തുകയാണ്.