തൃശൂർ: പൂരത്തിലെ ആകർഷണീയമായ തെക്കേനടയിലെ കുടമാറ്റത്തിൽ ഉയർത്താനുള്ള സ്പെഷ്യൽ കുടകളിൽ ആർ.എസ്.എസ് നേതാവ് സവർക്കറുടെ സവർക്കറുടെ ചിത്രമുള്ള കുട വിവാദമാകുന്നു. ഇന്ന് ചമയങ്ങളുടെ പ്രദർശനത്തിലാണ് സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത കുടയും പ്രദർശിപ്പിച്ചിട്ടുള്ളത്. ഗാന്ധിയും വിവേകാനനന്ദനും സുഭാഷ് ചന്ദ്രബോസും മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമികളുമടക്കമുളഅളവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള കുടകൾക്കിടയിലാണ് സവർക്കറുടെ ചിത്രവും ഉൾപ്പെട്ടിരിക്കുന്നത്. പ്രദർശനത്തിലെ ചിത്രങ്ങൾ പുറത്ത് വന്നതോടെ സമൂഹമാധ്യമത്തിലും വിമർശനമുയർന്നിട്ടുണ്ട്.
മതഭേദങ്ങൾക്കും കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്നായി ആഘോഷിക്കുന്നതാണ് തൃശൂർ പൂരം. വലിപ്പ ചെറുപ്പമോ ജാതി മത ഭേദങ്ങളോ കക്ഷി രാഷ്ട്രീയ താൽപ്പര്യങ്ങളോ തൃശൂർ പൂരത്തിന്റെ ഭാഗമാകാൻ സംഘാടകർ പോലും ഇതുവരെയും തയ്യാറായിരുന്നില്ല. ഇതാദ്യമായിട്ടാണ് ഈ നീക്കമെന്നും
സവർക്കറുടെ ചിത്രമുള്ള കുടകൾ ഇടം നേടിയത് യാദൃശ്ചികമല്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.