വടക്കേക്കാട്: ദുബായില്‍ കടലില്‍ ബന്ധുക്കളുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വടക്കേക്കാട് ഞമനേങ്ങാട് കുടിയില്‍ ബക്കര്‍ മകന് എമില്‍ (23) ആണ് മരിച്ചത്. ഫുജൈറയില്‍ ജോലി ചെയ്യുന്ന എമില്‍ പെരുന്നാള്‍ ആഘോഷിക്കാനായി കോര്ഫുക്കാനിലുള്ള ബന്ധുക്കളുടെ അടുത്തെത്തിയതായിരുന്നു. ഇന്ന് രാവിലെയാണ് കോര്ഫുക്കാനില് ബന്ധുക്കളുമൊത്ത് കുളിക്കാന്‍ ഇറങ്ങിയത്. മൃതദേഹം നാട്ടില്‍ കൊണ്ടു വന്ന് മറവു ചെയ്യും. എട്ടുമാസം മുമ്പാണ് എമില്‍ ദുബായില്‍ എത്തിയത്.