Friday, November 22, 2024

കെ മണിയുടെ കുടുംബത്തിന് സി.പി.എം നിർമ്മിച്ച വീടിന്‍റെ താക്കോല്‍ കെെമാറി

ഗുരുവായൂർ: സി.പി.എം ചാവക്കാട് ഏരിയാ മുൻ സെക്രട്ടറിയും ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാനുമായിരുന്ന
കെ മണിയുടെ കുടുംബത്തിന് സി.പി.എം നിർമ്മിച്ച വീടിന്‍റെ താക്കോല്‍ കെെമാറി.
ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍ മണിയുടെ ഭാര്യക്ക് വീടിന്‍റെ ആധാരവും താക്കോലും അഞ്ചുലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖയും കെെമാറി. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗ്ഗീസ്, സെക്രട്ടറിയറ്റ് അംഗം കെ.വി അബ്ദുള്‍ ഖാദര്‍, എന്‍.കെ അക്ബര്‍ എം.എല്‍.എ, സി സുമേഷ്, ഏരിയാ സെക്രട്ടറി ടി.ടി ശിവദാസ്, കെ.ആര്‍ സൂരജ് എന്നിവര്‍ സംസാരിച്ചു.
പി.ടി കുഞ്ഞുമുഹമ്മദ്, പ്രഫ. പി.കെ ശാന്തകുമാരി, ജി.കെ സ്വാമി,
പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments