ചാവക്കാട്: എടക്കഴിയൂർ എക്കോസിന്റെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. മേഖലയിലെ നിർധനരായ 60 ഓളം കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ക്ലബ് പ്രസിഡന്റ് ഷഹദ്, സെക്രട്ടറി അസ്‌ലം, അജ്സൽ, അജ്മൽ, അഫ്സൽ എന്നിവർ നേതൃത്വം നൽകി. മറ്റു ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.