ഗുരുവായൂര്‍: ദേവസ്വം ഭരണസമിതിയിലെ മൂന്ന് ഒഴിവുകളിലേക്ക് അംഗങ്ങളെ സര്‍ക്കാര്‍ നാമനിർദേശം ചെയ്തു. പാലക്കാട് സ്വദേശി കെ.ആര് ഗോപിനാഥ്, കോട്ടയം സ്വദേശി മനോജ് ബി നായര്‍ എന്നിവരെയാണ് പുതിയതായി നാമനിർദേശം ചെയ്തിട്ടുള്ളത്. ദേവസ്വം ജീവനക്കാരുടെ പ്രതിനിധിയായി തൃത്താല സ്വദേശി മനോജിനെയും നിർദേശിച്ചിട്ടുണ്ട്. നേരത്തെ ചെയർമാനായി ഡോ. വി.കെ. വിജയനെയും അംഗമായി സി.പി.ഐ നേതാവ് ചെങ്ങറ സുരേന്ദ്രനെയും നാമനിർദേശം ചെയ്തിരുന്നു. മുൻ ഭരണസമിതിയുടെ കാലത്ത് അംഗമായിരുന്ന കെ.വി മോഹനകൃഷ്ണൻ കാലാവധി പൂർത്തിയാവാത്തതിനാൽ ഇപ്പോഴത്തെ ഭരണസമിതിയിലും തുടരുന്നുണ്ട്.