Friday, September 20, 2024

ബാലസംഘം വേനൽത്തുമ്പി പരിശീലന ക്യാമ്പിന് ഗുരുവായൂരിൽ തുടക്കമായി

ഗുരുവായൂർ: ബാലസംഘം ചേർപ്പ്, നാട്ടിക, ചാവക്കാട്, മണലൂർ ഏരിയകളുടെ നേതൃത്വത്തിൽ ബാലസംഘം വേനൽത്തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഗാനരചയിതാവ് ബി.കെ ഹരിനാരായണൻ നിർവഹിച്ചു. ശ്രീലക്ഷ്മി സുകുമാരൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.വി അബ്‌ദുൾഖാദർ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, സി.പി.എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, ബാലസംഘം ജില്ലാ സെക്രട്ടറി അമല സി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജി.എൻ രാമകൃഷ്ണൻ സ്വാഗതവും പി അശ്വിൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments