Friday, September 20, 2024

കുടുംബ വഴക്ക്: ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു

കോതമംഗലം: കോട്ടപ്പടി ചേറങ്ങനാലിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു. ചൊവ്വാഴ്ച്ച രാത്രി 8.30ഓടെയാണ് സംഭവം. മനക്കക്കുടി സാജു(60)വിനെ ഭാര്യ ഏലിയാമ്മ (തങ്ക) തലക്കടിക്കുകയായിരുന്നു. തലയ്ക്കടിച്ച ശേഷം ഏലിയാമ്മ കോട്ടപ്പടി സ്റ്റേഷനിലെത്തി കാര്യം അറിയിച്ചു. പൊലീസ് വീട്ടിലെത്തി ആംബുലൻസ് വിളിച്ച് സാജുവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മദ്യപിച്ച് വഴക്കിടൽ പതിവായിരുന്നു. മക്കൾ: ബിബിൻ,ബ്രിന്റോ,ബിൽബി

RELATED ARTICLES
- Advertisment -

Most Popular

Recent Comments