Friday, September 20, 2024

ചാവക്കാട് സംയുക്ത ഈദ് ഗാഹ് കമ്മിറ്റി നിലവിൽ വന്നു

ചാവക്കാട്: ചാവക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയും സലഫി ജുമാമസ്ജിദ് കമ്മിറ്റിയും ചേർന്ന് സംയുക്ത ഈദ് ഗാഹ് കമ്മിറ്റി നിലവിൽ വന്നു. ചാവക്കാട് ബസ്സ്‌ സ്റ്റാൻഡ് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കാനും തീരുമാനമായി

കമ്മിറ്റി ഭാരവാഹികൾ
ചെയർമാൻ – ഇക്ബാൽ എം, കൺവീനർ – ഹനീഫ.സി. ആർ, ട്രഷറർ അക്ബർ. പി. കെ, വൈസ് ചെയർമാൻമാർ മുഹമ്മദ്‌ കുഞ്ഞി(തത്ത ), ഉസ്മാൻ വി,അബ്ദുല്ലകുട്ടി, ജോയിന്റ് കൺവീനർമാർ ഫൈസൽ കെ. വി, ഫൈസൽ ഉസ്മാൻ, എന്നിവരെ തെരഞ്ഞെടുത്തു.
പെരുന്നാൾ നമസ്കാരം പെരുന്നാൾ ദിവസം രാവിലെ 8 മണിക്ക് ബസ് സ്റ്റാൻഡ് നഗരിയിൽ പ്രതേകം തയ്യാറാക്കിയ സ്ഥലത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ വകുപ്പുകളുടെ ചുമതലക്കാരായി റസാഖ് ആലുംപടി, മുഹമ്മദാലി എ. കെ, ഷിഹാബ്. കെ. വി, ഫൈസൽ ഉസ്മാൻ , റഹീം. ഒ. കെ,നൗഷാദ് എ എസ്സ്,ജലീൽ എ. പി മുഹമ്മദ്‌ ബഷീർ,മുഹമ്മദ്‌ ഹനീഫ വി.എം,മുഹമ്മദ്‌ ജാവേദ്,ഷിഹാബ്. ടി. പി.എന്നിവരെയും തെരെഞ്ഞെടുത്തു. അറക്കൽ ഷംസുദ്ധീൻ,ഇക്ബാൽ എം,ജാഫർ അലി,നൗഷാദ് എ. എസ്സ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments