Friday, September 20, 2024

പതിനാറുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി യുവാവ് തീകൊളുത്തി, ഇരുവരും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

പാലക്കാട്: പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീ കൊളുത്തി. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം. കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശികളായ ധന്യ (16), ബാലസുബ്രഹ്മണ്യം (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. 

തൻ്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് ബാലുസുബ്രഹ്മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് യുവതിയെ തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവസമയത്ത് ബാലസുബ്രഹ്മണ്യത്തിൻ്റെ മാതാവ് വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബാലസുബ്രഹ്മണ്യത്തിൻ്റെ മുറിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ അമ്മ നാട്ടുകാരെ വിളിച്ചു കൂട്ടുകയും മുറി തല്ലി തക‍ര്‍ത്ത് ഇരുവരേയും രക്ഷപ്പെടുത്തുകയുമായിരുന്നു. 

സാരമായി പൊള്ളലേറ്റ ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേര്‍ക്കും അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റുവെന്നാണ് പ്രാഥമികമായ സൂചന. ഇരുവരും തമ്മിൽ നേരത്തെ പരിചയത്തിലായിരുന്നുവെന്നാണ്  സൂചന. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം എന്നാണ് പൊലീസ് പറയുന്നത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments