Thursday, April 3, 2025

മലകയറിയെന്ന് സംശയം; 11കാരനെ തിരഞ്ഞ് ജനം, റബർ തോട്ടത്തിൽ കണ്ടെത്തി; ഒരാൾക്ക് പാമ്പ് കടിയേറ്റു

മലപ്പുറം: എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്. വാർത്തയറിഞ്ഞ് നാട്ടുകാർ പലവഴിക്ക് കുട്ടിയെ തിരഞ്ഞ് പരക്കം പാഞ്ഞു. ഇവരുടെ വീടിന് മുന്നിൽ റബർ തോട്ടവും അതിനപ്പുറം മലയുമാണ്. ഈ മലയിലേക്ക് കുട്ടിയെ കയറിയിരിക്കാമെന്ന സംശയത്തെ തുടർന്ന് ഈ ഭാഗത്തേക്കും ആളുകൾ പോയി. പൊലീസും ഇ ആർ എഫും നാട്ടുകാരും തെരച്ചിൽ നടത്തി. ഒടുവിൽ വീടിന് മുന്നിലെ റബർ തോട്ടത്തിൽ തന്നെ കുട്ടിയെ കണ്ടെത്തി. ഏഴ് മണിയോടെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ നടത്തിയ തെരച്ചിലിൽ 11 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. അതിനിടെ കുട്ടിയെ തെരയാൻ പോയ സംഘത്തിൽ ഒരാളെ പാമ്പ് കടിച്ചു. കെടി ബഷീർ എന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments