Sunday, November 24, 2024

സൗഹൃദം മന്ദലാംകുന്ന് യു.എ.ഇ ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

പുന്നയൂർക്കുളം: സൗഹൃദം മന്ദലാംകുന്ന് യു.എ.ഇ ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. പ്രസിഡണ്ട് ശിഹാബ് കടവിൽ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ അലി അകലാട് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഷാജി ഹംസ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി.എം അബ്ദുൽ സത്താറിനെ പ്രസിഡന്റായും റിയാസ് കടവിലിനെ വൈസ് പ്രസിഡണന്റായും തിരഞ്ഞെടുത്തു. ഫാസിൽ ആലത്തയിലാണ് ജനറൽ സെക്രട്ടറി. എ.കെ ഷിനോജിനെ സെക്രട്ടറിയായും അൻസാർ ആലത്തയിലിനെ ട്രഷററായും തിരഞ്ഞെടുത്തു. എം.സി ഫൈസൽ കോഡിനേറ്ററാണ്. മുജീബ് റഹ്മാൻ എടയൂർ, ഷാജി ഹംസ, ബാദുഷ മൊയ്തു, കെ.സി ശറഫുദ്ധീൻ, റിയാസ് കാരയിൽ, ഷക്കീർ ഹൈദരലി, തസ്‌ലീം കാരയിൽ, ശാഫി കൂളിയാട്ട്, നസീം പാലക്കൽ എന്നിവരെ എക്സികൂട്ടീവ് അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു. രക്ഷാധികാരി സുലൈമാൻ കറുത്താക്ക പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. നിയുക്ത വൈസ് പ്രസിഡന്റ് റിയാസ് കടവിൽ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments